ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; മോദിയും രാഹുലും ഇന്ന് ഛത്തീസ്ഖഢില്‍

റായ്പ്പൂര്‍: ലോക്‌സഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി, അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് രാഷ്ട്രീയ കക്ഷികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും  ഇന്ന്ഛത്തീസ്ഖഢില്‍ പ്രചരണത്തിനിറങ്ങും. ബസ്തറിലെ ജഗദാല്‍ പൂരില്‍ നിന്നാണ് മോദി പ്രചരണയാത്ര ആരംഭിക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മണ്ഡലമായ രാജ്‌നന്ദഗാവിലാണ് രാഹുല്‍ പ്രചരണത്തിനായിറങ്ങുക.

രണ്ടു ദിവസമാണ് രാഹുല്‍ ഛത്തീസ്ഖഢില്‍ പ്രചരണത്തിനിറങ്ങുന്നത്. ഇന്ന് രാജ്‌നന്ദഗാവില്‍ റോഡ് ഷോ നടത്തുന്ന രാഹുല്‍, നാളെ ജഗദല്‍പൂരിലെത്തും. മോദിയും രാഹുലും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടമായിരിക്കും ഛത്തീസ്ഖഢ് സാക്ഷ്യം വഹിക്കുക. പത്താം തീയതിയാണ്  ഛത്തീസ്ഖഢില്‍ പരസ്യ പ്രചരണം അവസാനിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളിവായി മോദിയുടെ 30 റാലികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. തെലുങ്കാന, മധ്യപ്രദേശ്, മിസ്സോറാം, രാജസ്ഥാന്‍, ഛത്തീസ്ഖണ്ഡ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്ഖഢില്‍
രണ്ടുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളുടെയും വോട്ടെണ്ണല്‍ ഡിസംബര്‍ പതിനൊന്നിനാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top