മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് സമീപം രണ്ടിടത്ത് പ്രതിഷേധം; സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

ഫയല്‍ച്ചിത്രം

തൃശ്ശൂര്‍: തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് സമീപം രണ്ടിടത്ത് പ്രതിഷേധം. ഗുരുവായൂരില്‍ മഹിളാമോര്‍ച്ചയുടേയും പീച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന സെക്രട്ടറി നിവേദിതയുടെ നേതൃത്വത്തില്‍ നാമജപത്തോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബന്ധുനിയമന വിഷയത്തില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പീച്ചിയിലെ കോണ്‍ഗ്രസ് പ്രതിഷേധം.

പീച്ചിയില്‍ പ്രതിഷേധവുമായെത്തിയവരെ മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക കവാടത്തിന്റെയും അനുബന്ധ പ്രവൃത്തികളുടേയും ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top