തെലുങ്കാനയില്‍ ഏഴരക്കോടിയുടെ ഹവാല പണം; രാഷ്ട്രീയ നേതാക്കളുടെ പക്കലെത്തിക്കാനെന്നു സൂചന

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലുങ്കാനയില്‍ ഏഴരക്കോടിയുടെ ഹവാല പണം പിടികൂടി. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പണമാണെന്നാണ് സൂചന. വിവിധയിടങ്ങളില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹൈദരാബാദ് പൊലീസ് പണം പിടികൂടിയത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

ഡിസംബര്‍ ഏഴിനാണ് തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുവന്ന പണമാണ് പിടിച്ചെടുത്തതെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്കായി,മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് പണം എത്തിയത്. പ്രദേശിക രാഷ്ട്രീയ നേതൃത്വത്തിന് എത്തിക്കാന്‍ കൊണ്ടുവന്നതാണെന്നാണ് പൊലീസ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് അഴിമതി രഹിതമായി നടത്തുന്നതിനു വേണ്ടി അടുത്ത കുറച്ചു ദിവസങ്ങളില്‍ സംസ്ഥാനത്തിനകത്ത് കര്‍ശന പരിശോധന നടത്തുമെന്നും സിറ്റി പൊലീസ് അറിയിച്ചു. നികുതി വകുപ്പും പൊലീസും നടത്തിയ പരിശോധനകളില്‍ നവംബര്‍ അഞ്ചു വരെ കണക്കില്‍പ്പെടാത്ത 56.48 കോടിയോളം രൂപ സംസ്ഥാനത്തിനകത്തു നിന്ന് പിടിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top