എല്ലാം കേന്ദ്രം കാരണം; ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കാരണം കേന്ദ്ര മുന്നറിയിപ്പെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. തമിഴ്‌നാട് കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകള്‍ ശബരിമലയില്‍ എത്തിയേക്കുമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതല്‍ മാത്രമാണ് സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു നടപടിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ക്കും യത്ഥാര്‍ഥ വിശ്വാസികള്‍ക്കും ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ല എന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതിനിടെ പുഃന പരിശോധന ഹര്‍ജിയില്‍ വിധി വരും വരെ ശബരിമലയില്‍ സ്ത്രീപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ആചാരലംഘനം നടത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ബോര്‍ഡ് അംഗമായി ചുമതലയെല്‍ക്കുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് നടത്തിയത് എന്നാരോപിച്ചാണ് ശങ്കര്‍ദാസിനെതിരെ ഹര്‍ജി.

സ്ത്രീകളുടെ വൃതകാലം 21 ആയി ചുരുക്കാന്‍ തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് ഹൈക്കോടതി നിര്‍ദേശിച്ചു. സ്ത്രീകളുടെ അശുദ്ധി സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദേശത്തിനു വിരുദ്ധമായി നിലപാട് എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലൊരു നിര്‍ദേശം തന്ത്രിക്ക് നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top