ഡിവൈഎഫ്‌ഐ ആര്‍എസ്എസ് സംഘര്‍ഷം; വെണ്‍മണി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

ആലപ്പുഴ: ചെങ്ങന്നൂരിന് സമീപം വെണ്‍മണി കല്യാത്രയില്‍ ഡിവൈഎഫ്‌ഐ ആര്‍എസ്എസ് സംഘര്‍ഷം. കല്ലേറിലും സംഘട്ടനത്തിലും പത്തോളംപേര്‍ക്കു പരുക്കേറ്റു. കല്ലേറില്‍ ഭുവനേശ്വരി ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന്റെ ചില്ലു തകര്‍ന്നു. ഡിവൈഎഫ്‌ഐ വെണ്‍മണി മേഖലാ പ്രസിഡന്റ് സിബി ഏബ്രഹാമിന്റെ വീടിനു നേരേ ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ആര്‍എസ്എസ് പ്രവര്‍ത്തകരായ സുനില്‍, മനോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ വീടുകള്‍ക്കു നേരേ രണ്ടു മാസം മുന്‍പ് ആക്രമണമുണ്ടായിരുന്നു.

വീടാക്രമിച്ചതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തി മടങ്ങിയ ഡിവൈഎഫ്‌ഐക്കാരും ജംക്ഷനിലുണ്ടായിരുന്ന ആര്‍എസ്എസുകാരും തമ്മിലാണു സംഘട്ടനമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തുണ്ട്. ക്ഷേത്രത്തിന് കേടുപാടു പറ്റിയതില്‍ പ്രതിഷേധിച്ച് വെണ്‍മണി പഞ്ചായത്തില്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെ എന്‍എസ്എസ് കരയോഗങ്ങളുടെ സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top