വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ല, കേരളത്തെ പുരോഗമന പാതയില്‍ നയിക്കും: മുഖ്യമന്ത്രി

പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തെ പുരോഗമന പാതയില്‍ നയിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ എത്ര സീറ്റ് നഷ്ടമാകും എന്ന് പരിഗണനയില്ല. കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ലെന്നും പുരോഗമന പാതയില്‍ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിറ്റ്‌ലറെപ്പോലെ കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത് അനുവദിച്ച് കൊടുക്കില്ല. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലായാലും അത് അനുവദിക്കാനാവില്ലെന്ന് പിണറായി പറഞ്ഞു.

മനുഷ്യര്‍ക്കിടയില്‍ യാതൊരു വേര്‍തിരിവുമില്ലാതെ കാണുന്ന ആധുനിക കേരളത്തെ നമുക്ക് ബലികൊടുക്കാനാവില്ല. ഇക്കാര്യത്തില്‍ എത്ര വോട്ട് കിട്ടുമെന്നോ എത്ര സീറ്റ് ലഭിക്കുമെന്നോ നമ്മുടെ പരിഗണനയില്‍ വരില്ല. കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നത് മാത്രമേ പരിഗണിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top