ട്രംപിന്റെ നിലപാടുകള്‍ക്കെതിരെയുള്ള മറുപടിയുമായി അമേരിക്കന്‍ തെരഞ്ഞെടുപ്പ്‌; ആദ്യ ഗേ ഗവര്‍ണ്ണറായി ജറേദ് പോളിസ്

ലോസ്ആഞ്ചലസ്: അമേരിക്കന്‍ മണ്ണില്‍ ചരിത്രം തിരുത്തി ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യ ഗേ ഗവര്‍ണ്ണറായി ജറേദ് പോളിസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വാക്കര്‍ സ്റ്റാപ്ലെട്ടോണിനെ പരാജയപ്പെടുത്തിയാണ് ജറേദ് കോളറാഡോയുടെ ഗവര്‍ണ്ണറായി തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്നു ജറേദ്.

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്വവര്‍ഗാനുരാഗി തന്റെ സെക്ഷ്വാലിറ്റി വെളിപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 51 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ജറേദ് തെരഞ്ഞെടുക്കപ്പെട്ടത്. കേറ്റ് ബ്രൗണ്‍ ആണ് അമേരിക്കയിലെ ആദ്യ ബൈസെക്ഷ്വല്‍ ഗവര്‍ണ്ണര്‍.

എല്‍ജിബിടിക്കെതിരെ ട്രംപ് നടത്തുന്ന നിലപാടിനെതിരെയുള്ള ഉത്തരമാണ് ജറേദിന്റെ വിജയം. എല്‍ജിബിടിക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ട്രംപിന്റെ നിരന്തര വിമര്‍ശകനാണ് ജറേദ്. 2004ല്‍ ന്യൂജെഴ്‌സി ഗവര്‍ണ്ണറായിരുന്ന ജിം മക്ഗ്രീവ് രാജിവെക്കുന്നതിന് മുന്‍പാണ് ഗേ ആണെന്നു വെളിപ്പെടുത്തിയത്.

DONT MISS
Top