ജിബുജേക്കബ്-ബിജുമേനോന് കൂട്ടുകെട്ടില്‍ ‘ആദ്യരാത്രി’


വെള്ളിമൂങ്ങക്ക് ശേഷം ബിജുമേനോനെ നായകനാക്കി ജിബുജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദ്യരാത്രി’. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജിബു ജേക്കബ്. പ്രശസ്ത ഛായാഗ്രാഹകനായ ജിബു ജേക്കബിന്റെ ആദ്യ സംവിധാന ചിത്രമായ ‘വെള്ളിമൂങ്ങ’ യില്‍ ബിജുമേനോന്‍ ആയിരുന്നു നായകന്‍. ഒരിടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയില്‍ കല്യാണ ബ്രോക്കറുടെ വേഷത്തിലാണ് ബിജുമേനോന്‍ എത്തുന്നത്.

ക്വീന്‍ ഫെയിം ഷാരിസ് ജെബിന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നര്‍മ്മത്തിനു പ്രാധാന്യം നല്‍കി സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രീജിത്ത് നായര്‍ ആണ്. ബിജിബാലിന്റെതാണ് സംഗീത സംവിധാനം .

ബിജുമേനോന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ജിബു ജേക്കബ് ചിത്രം ‘വെള്ളിമൂങ്ങ’.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top