അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി; ജനപ്രതിനിധി സഭയിലേക്ക് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഡെമോക്രാറ്റുകള്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി. സെനറ്റ് നിലനിര്‍ത്തിയ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനപ്രതിനിധി സഭയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജനപ്രതിനിധി സഭയില്‍ ഡമോക്രാറ്റുകള്‍ കേവല ഭൂരിപക്ഷം കടന്നു. ചരിത്രത്തിലാദ്യമായി അമേരിക്കയ്ക്ക് സ്വവര്‍ഗാനുരാഗിയായ ഗവര്‍ണറേയും ഇത്തവണ തെരഞ്ഞെടുപ്പിലൂടെ ലഭിച്ചു.

സെനറ്റിലേക്കും അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കും സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേയ്ക്കുമുളള തെരഞ്ഞെടുപ്പാണ് നിലവില്‍ നടന്നത്. ജനപ്രതിനിധി സഭയിലേക്ക് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡെമോക്രാറ്റുകള്‍ തിരിച്ചെത്തുന്നത്. 200 ലധികം അംഗങ്ങളെ എത്തിച്ചുകൊണ്ടാണ് ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയുടെ നിയത്രണം ഏറ്റെടുക്കുന്നത്.

സെനറ്റിലെ അധികാരം നഷ്ടപ്പെടാത്തത് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന് ആശ്വാസമായി. 51 സീറ്റുകളോടെ സെനറ്റില്‍ അധികാരം ഉറപ്പിക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കായി. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവുമധികം വനിതകള്‍ മത്സരിച്ച തെരഞ്ഞെടുപ്പാണിത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top