എണ്ണ ഇറക്കുമതിക്ക് ഇളവ് അനുവദിച്ച് യു എസ്; ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാം

പ്രതീകാത്മക ചിത്രം

വാഷിങ്ടണ്‍: ഇറാനെതിരെ യുഎസിന്റെ ഉപരോധം നിലനില്‍ക്കെ, എട്ടു രാജ്യങ്ങള്‍ക്കു ഇറാനില്‍ നിന്നു എണ്ണ ഇറക്കുമതി അനുവദിച്ച് യുഎസ്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ഗ്രീസ്, തായ്‌വാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോപെയോ ആണ് പ്രഖ്യാപനം നടത്തിയത്.

യുഎന്നുമായുള്ള സംയുക്ത കര്‍മ്മപദ്ധതിയില്‍ നിന്ന് ഇറാന്‍ ഏകപക്ഷീയമായി പിന്‍മാറിയ പശ്ചാത്തലത്തിലാണ് യുഎസ് ഇറാനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. യുഎസിന്റെ നടപടിയെ എതിര്‍ത്ത് യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ തങ്ങളുടെ കമ്പനികള്‍ക്ക് ഇറാനുമായുള്ള ബന്ധത്തിന് സംരക്ഷണം ആവശ്യപ്പെട്ടു.

ഇറാനില്‍ നിന്നു ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇറക്കുമതിയില്‍ 35 ശതമാനം കുറവ് വരുത്തുമെന്ന ഉറപ്പിലാണ് ഇളവ്.

DONT MISS
Top