ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടി ബാബര്‍ അസം; മറികടന്നത് കോഹ്‌ലിയുടെ റെക്കോര്‍ഡ്

ടി-ട്വന്റിയില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമായി പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. കോഹ്‌ലി 1000 റണ്‍സ് തികച്ചത് 27 ഇന്നിംഗ്‌സില്‍ നിന്നുമായിരുന്നു. എന്നാല്‍ ബാബര്‍ അസം ഈ നേട്ടം കരസ്ഥമാക്കിയത് 26 ഇന്നിംഗ്‌സില്‍ നിന്നുമാണ്.

ന്യൂസിലന്‍ഡിന് എതിരായ ടി-ട്വന്റി പരമ്പരയിലെ അവസാന മത്സരത്തില്‍ 58 പന്തില്‍ 79 റണ്‍സ് നേടിയതോടെയാണ് അസം റെക്കോര്‍ഡിട്ടത്. മത്സരത്തില്‍ 47 റണ്‍സിന് പാക്കിസ്ഥാന്‍ ജയിച്ചതോടെ 3-0 ത്തിന് പരമ്പരയും സ്വന്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top