വെസ്റ്റ് ഇന്‍ഡീസിനെതിരായി ഇന്ത്യയ്ക്ക് മികച്ച വിജയം; വിക്കറ്റ് നേട്ടത്തില്‍ സെഞ്ച്വറിയടിച്ച് കുല്‍ദീപ്‌


കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലും ഇന്ത്യയ്ക്ക് വിജയത്തുടക്കം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

15 ഓവറില്‍ വെറും 63 റണ്‍സ് നേടിക്കൊണ്ട് 7 വിക്കറ്റ് കളഞ്ഞുകുളിച്ച വിന്‍ഡീസ് ഒരവസരത്തില്‍ സ്‌കോര്‍ മൂന്നക്കം കടക്കില്ല എന്ന് തോന്നിപ്പിച്ചു. എന്നാല്‍ 27 റണ്‍സെടുത്ത ഫാബിയന്‍ അലനും 15 റണ്‍സ് നേടിയ കീമോ പോളുമാണ് കുറച്ചെങ്കിലും മുന്നോട്ട് കൊണ്ടെത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ദിനേശ് കാര്‍ത്തിക് 31 റണ്‍സും ക്രുനാല്‍ പാണ്ഡ്യ 21 റണ്‍സും നേടി. 3 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദി മാച്ച്. ട്വന്റി-20 മത്സരങ്ങളില്‍ 100 വിക്കറ്റുകള്‍ തികയ്ക്കാനും കുല്‍ദീപിന് സാധിച്ചു.

DONT MISS
Top