ജാവ ബൈക്കുകള്‍ ഈ മാസം പുറത്തിറങ്ങും; ഒരു മോഡല്‍ യെസ്ഡിയോ?

ജാവ ബൈക്കുകള്‍ ആധുനിക മികവോടെയും ആകാര ഭംഗിയോടെയും പഴമയുടെ മൂടുപടമണിഞ്ഞ് നിരത്തുകളിലെത്താനൊരുങ്ങുകയാണ്. ജാവ ബൈക്കുകള്‍ക്ക് ഇന്ത്യയിലുള്ള ആരാധകരെ മുന്നില്‍കണ്ടുതന്നെയാണ് മഹീന്ദ്ര ഈ ചെക്ക് റിപ്പബ്ലിക് കരുത്തനെ വീണ്ടും അവതിരിപ്പിക്കുന്നത്. എന്നാല്‍ പുറത്തുവരുന്ന മോഡലുകള്‍ക്കിടയില്‍ ജാവയുടെ ഒരു മിടുമിടുക്കനെ ആരാധകര്‍ തിരയുന്നുണ്ട്.

യെസ്ഡി എന്ന ഈ ജാവയുടെ സന്തതി കുറച്ചൊന്നുമല്ല ഇവിടെ ചെത്തിനടന്നത്. ചവിട്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന കിക്കര്‍ തിരിച്ചിട്ട് ഗിയര്‍ മാറ്റി കാതടപ്പിക്കുന്ന ശബ്ദത്തോടെ കുതിച്ചുപാഞ്ഞിരുന്ന യെസ്ഡി യുവാക്കളുടെ ഹരമായിരുന്നു. കരുത്ത് കൃത്യമായി മനസിലാക്കാതെ ഡ്രൈവ് ചെയ്യുന്നവരുടെ കയ്യിലിരുപ്പ് കാരണം ഇന്ന് ഡ്യൂക്കിന് വീണ ചീത്തപ്പേര് അന്ന് യെസ്ഡിക്കും ലഭിച്ചിരുന്നു. എന്നാല്‍ വിപണിയില്‍ യെസ്ഡി രാജാവായി തുടര്‍ന്നു. പിന്നീട് ജാപ്പനീസ് കമ്പനികളാണ് യെസ്ഡിക്ക് തടയിട്ടത്.

ഈ മാസം 15ന് പുറത്തിറങ്ങുന്ന ജാവ ബൈക്കുകളില്‍ ഒന്ന് യെസ്ഡിയാകുമെന്നാണ് അഭ്യൂഹങ്ങള്‍. വിപണിയെ വിറപ്പിച്ചുകൊണ്ട് പുറത്തുവരാന്‍ ഇത്തരമൊരു മോഡല്‍ കൊണ്ട് മാത്രമേ സാധിക്കൂ എന്ന് മഹീന്ദ്രയ്ക്ക് അറിയാം. അതിനാല്‍ യെസ്ഡി എത്തുമെന്നുതന്നെ പ്രതീക്ഷിക്കാം.

350 സിസി 26 ബിഎച്ച്പി കരുത്ത് നല്‍കുന്ന എഞ്ചിനാണ് പുതിയ ജാവയില്‍ എത്തുന്നത്. എബിഎസ് ഉള്‍പ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്കായി നവംബര്‍ 15 വരെ കാത്തിരിക്കേണ്ടതായുണ്ട്. അവതരിപ്പിക്കുമ്പോള്‍ മാത്രമേ വിലവിരങ്ങളേക്കുറിച്ചും രൂപം ലഭിക്കൂ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top