എടിഎമ്മിലൂടെ പിന്‍വിലിക്കാന്‍ കഴിയുന്ന തുക 20,000 രൂപയായി കുറച്ച് എസ്ബിഐ

ദില്ലി: ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എസ്ബിഐ എടിഎമ്മിലൂടെ ഇനി പിന്‍വലിക്കാന്‍ കഴിയുന്ന്ത് 20000 രൂപ മാത്രം. ഒരു ദിവസം 40000 രൂപവരെ പിന്‍വലിക്കാം എന്ന പരിധിയാണ് എസ്ബിഐ കുറച്ചത്. ഇന്നു മുതലാണ് ഇത് നടപ്പിലാകുക.

ഒറ്റ ദിവസം കൂടുതല്‍ തുക പിന്‍വലിക്കാന്‍ ഇനി മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

എടിഎം തട്ടിപ്പുകളുടെ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ബാങ്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top