ടാറ്റ ഹാരിയര്‍ എത്തുന്നു; ഇത് ജെഎല്‍ആര്‍ ഡിഎന്‍എ

ടാറ്റയുടെ തലവര മാറ്റിയ തീരുമാനമായിരുന്നു ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ ഏറ്റെടുത്തത്. പിന്നീടിറങ്ങിയ ടാറ്റയുടെ വാഹനങ്ങളുടെ നിലവാരം ക്രമേണ ഉയര്‍ന്നുവന്നു. നെക്‌സോണും ഹെക്‌സയുമെത്തിയപ്പോള്‍ തക്കേടില്ലാത്ത നിലവാരം വാഹനങ്ങള്‍ക്കുണ്ട് എന്ന് പറയാന്‍ പറ്റുന്ന അവസ്ഥയെത്തി.

ഇപ്പോള്‍ ഒരു ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ഹാരിയര്‍ എന്ന ചെറു എസ്‌യുവി പുറത്തിറക്കുമ്പോള്‍ സ്വന്തം തലവര മാറ്റിയെഴതുക എന്നതില്‍കവിഞ്ഞൊന്നും ടാറ്റ ലക്ഷ്യംവയ്ക്കുന്നില്ല. ടാറ്റയും ജെഎല്‍ആറും ചേര്‍ന്ന് നിര്‍മിച്ച അടിത്തറയില്‍ തുടങ്ങുന്നു മികവുകള്‍. ജാഗ്വര്‍ ഇ പേസ്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയും പങ്കുവയ്ക്കുന്നതും ഏകദേശം ഈ അടിത്തറതന്നെ.

140 ബിഎച്ച്പി കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ ക്രയോടെക് എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം. 6 സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളില്‍ വാഹനമെത്തും. 13-16 ലക്ഷം രൂപ ഏകദേശ വില പ്രതീക്ഷിക്കാം. 5 സീറ്റര്‍ മോഡലാണ് ആദ്യം വിപണിയില്‍ എത്തുന്നത്. 7 സീറ്റര്‍ പിന്നീട് എത്തുമെന്ന് ആദ്യം വെളിയില്‍വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹ്യുണ്ടായ് ക്രെറ്റയും ജീപ്പ് കോമ്പസുമെല്ലാമടങ്ങുന്ന സെഗ്മെന്റില്‍ ടാറ്റയ്ക്കുവേണ്ടി പോരാടുന്നത് ഹാരിയറായിരിക്കും. ഒരു ഇന്ത്യന്‍ വാഹന നിര്‍മാതാവിന്റെ വാഹനത്തില്‍നിന്ന് പ്രതീക്ഷിക്കുന്നതിലപ്പുറം നല്‍കാന്‍ ഹാരിയറിന് കഴിയുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top