നാലാം ഏകദിനം: ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 224 റണ്‍സിന്റെ കൂറ്റന്‍ വിജയം. 378 റണ്‍സിന്റെ വിജയക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനെ വെറും 153 റണ്‍സിനാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ തുരത്തിയത്. 162 റണ്‍സ് നേടിയ രോഹിത് ശര്‍മയുടേയും 100 റണ്‍സ് നേടിയ അമ്പാട്ടി റായ്ഡുവിന്റേയും പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്തത്.

ഇന്ത്യയ്ക്കുവേണ്ടി ഖലീല്‍ അഹമ്മദ് 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് 42 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് നേടി. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 54 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് ടീമിന്റെ സ്‌കോര്‍ നൂറ് കടത്തിയത്. അദ്ദേഹം ഏകദിനത്തിലെ തന്റെ ഏഴാം അര്‍ദ്ധ സെഞ്ച്വറിയാണ് പൂര്‍ത്തിയാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top