100 വയസുകാരിയെ ബലാത്സംഗം ചെയ്ത 20 കാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: നൂറു വയസായ വൃദ്ധയെ പീഡിപ്പിച്ച 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ അര്‍ഗ ബിസ്വാസ് എന്ന് അറിയപ്പെടുന്ന അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വൃദ്ധയുടെ ബന്ധുക്കളാണ് ഇയാളെ പിടികൂടിയത്. ബഹളം കേട്ട് ബന്ധുക്കള്‍ എത്തിയപ്പോള്‍ വൃദ്ധ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അവസ്ഥയിലായിരുന്നു. പ്രതി കട്ടിലിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തിട്ടുണ്ട്. മദ്യലഹരിയിലാണ് പീഡനം നടത്തിയത് എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

DONT MISS
Top