ഡസ്റ്റിനി; 125 സിസി സെഗ്മെന്റിലെ ഹീറോയുടെ പുതിയ പോരാളി

ഹോണ്ട ഗ്രാസിയയും ടിവിഎസ് എന്‍ടോര്‍ക്കും സുസുകി ബെര്‍ഗ്മാന്‍ അടങ്ങുന്ന 125 സിസി ശേഷിയുള്ള സ്‌കൂട്ടറുകളുടെ നിരയിലേക്ക് ഹീറോ തങ്ങളുടെ പുതിയ പോരാളിയെ അവതരിപ്പിക്കുകയാണ്. ഡസ്റ്റിനി എന്ന് പേരായ ഈ 125 സിസി സ്‌കൂട്ടര്‍ ഈയാഴ്ച്ചത്തന്നെ കമ്പനി അവതരിപ്പിക്കും. ഹീറോയുടെ ഡ്യുവറ്റ് എന്ന മോഡലാണ് കമ്പനി കരുത്ത് വര്‍ദ്ധിപ്പിച്ച് പുതിയ ബാഡ്ജില്‍ പുറത്തുകൊണ്ടുവരുന്നത്.

ഡിജിറ്റല്‍ ഡിസ്‌പ്ലേയും, എക്‌സറ്റേണല്‍ ഫ്യുവല്‍ ക്യാപ്പും ചാര്‍ജ്ജിംഗ് പോര്‍ട്ടും ട്യൂബ്‌ലെസ് ടയറുകളും സര്‍വീസ് റിമൈന്‍ഡറുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഡസ്റ്റിനി ഒരുങ്ങുന്നത്. 124.6 സിസി എഞ്ചിന്‍ 8.7 ബിഎച്ച്പി കരുത്ത് പകരും. എ3 എന്ന സാങ്കേതികവിദ്യയിലൂടെ സെഗ്മെന്റിലെ ഏറ്റവും മികച്ച മൈലേജും ഹീറോ ഉറപ്പാക്കുന്നു.

വിലവിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതോടെ രാജ്യത്ത സ്‌കൂട്ടര്‍ വിപണിയില്‍ 125 സിസി ബൈക്കുകള്‍ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞുവെന്ന് ഉറപ്പിക്കാം. സ്വദേശി കമ്പനിയായ ഹീറോ രംഗത്തെ മത്സരം വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top