ഐഡിയ-വോഡഫോണ്‍ ലയനം: ആയിരക്കണക്കിന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍; ചെലവുകള്‍ വെട്ടിക്കുറച്ച് കമ്പനി

രാജ്യത്തെ മുന്‍നിര ടെലക്കോം സേവന ദാതാക്കളായ ഐഡിയയും വോഡാഫോണും തമ്മില്‍ ലയിച്ചതിന്റെ ഭാഗമായി ചെലവുകള്‍ കമ്പനി വെട്ടിക്കുറയ്ക്കുന്നു. ജീവനക്കാരെ ഒഴിവാക്കിയും ഓഫീസുകള്‍ കുറച്ചും വലിയ ചെലവ് ചുരുക്കലാണ് കമ്പനി ലക്ഷ്യംവയ്ക്കുന്നത്.

ഏകദേശം 18000 ജീവനക്കാരുള്ള പുതിയ കമ്പനിയില്‍നിന്ന് അയ്യായിരത്തോളം ആളുകളെ പറഞ്ഞുവിടാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെറുപട്ടണങ്ങളിലുള്‍പ്പെടെ ഇരു കമ്പനികള്‍ക്കും ഓഫീസുകളുണ്ട്. അവ ഒന്നായി മാറ്റും. അങ്ങനെ 70,000 കോടി രൂപയുടെ ചെലവ് ചുരുക്കലാണ് ഉദ്ദേശിക്കുന്നത്.

ജിയോയുമായി മത്സരിക്കാന്‍ ലയനമല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല എന്ന സാഹചര്യത്തിലാണ് ഇരുകമ്പനികളും ഒരുമിച്ചത്. പുതിയ നിയമനങ്ങളും കമ്പനി നടത്തുന്നില്ല.

DONT MISS
Top