ഗംഗയില്‍ കുളിക്കുന്നതിനിടയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

പ്രതീകാത്മക ചിത്രം

പാറ്റ്‌ന: ഗംഗയില്‍ കുളിക്കുന്നതിനിടയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിവപൂജന്‍, മഹ്‌ട്ടോ, വിശാല്‍ എന്നിവരാണ് പ്രതികള്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

ഗംഗയില്‍ കുളിക്കുകയായിരുന്നു യുവതിയെ  ബലമായി പിടിച്ചു വയ്ക്കുകയും രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഗംഗാ നദിയുടെ പരിശുദ്ധിയെ മാനിച്ചെങ്കിലും തന്നെ വെറുതെ വിടണം എന്ന് യുവതി പ്രതികളോട് ആവശ്യപ്പെടുന്നതായി ദൃശ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ യുവതിയെ അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാന്‍ യുവാതി തയ്യാറായില്ല. വീഡിയോ പ്രചരിച്ചതോടെ ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡ്രൈവറായ മഹ്ട്ടോയെ പാറ്റനയില്‍ നിന്നുമുള്ള യാത്രക്കിടെയാണ് അറസ്റ്റ് ചെയ്തത്. വിശാലാണ് അറസ്റ്റിലായ മറ്റൊരു പ്രതി.

DONT MISS
Top