നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: ഹരിയാനയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. യമുനാനഗര്‍ എന്ന് ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം സെപ്തംബര്‍ 12 നാണ് പെണ്‍കുട്ടിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂട്ടിക്കാട്ടി ഭര്‍ത്താവിന്റെ വീട്ടുകാര്‍ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. പിതാവ് വീട്ടില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയിലാണ് ഉണ്ടായിരുന്നത്. സ്വന്തം വീട്ടില്‍ തിരിച്ചെതിയതിനു ശേഷമാണ് പെണ്‍കുട്ടി കാര്യങ്ങള്‍ പിതാവിനോട് തുറന്നു പറഞ്ഞത്.

വിവാഹ ദിവസം തന്നെ വീട്ടില്‍ മന്ത്രവാദിയെ വിളിച്ചു വരുത്തി. പൂജയ്ക്ക് ശേഷം ഭര്‍ത്താവിന്റെ മൂത്ത സഹോദരനും സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്ന് ദിവത്തോളം പൂജകളും മറ്റും നടത്തുകയും ഈ ദിവസത്തില്‍ മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

പീഡനത്തിനുശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നശിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍തൃമാതാവിന്റേയും സഹോദരിയുടെയും അറിവോടെയാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top