ജീപ്പ് കോമ്പസ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി; പനോരമിക് സണ്‍റൂഫുമായി പുതിയ വേരിയന്റ്

ജീപ്പിന്റെ ഇന്ത്യയിലെ അഭിമാന മോഡല്‍ കോമ്പസിന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി. പെട്രോള്‍-ഡീസല്‍ വേരിയന്റുകളിലായി പുതിയ വെര്‍ഷന്‍ നിരത്തിലെത്തും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം നല്‍കിത്തുടങ്ങും.

പുതിയ ഏതാനും ഫീച്ചറുകളാണ് ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. 8.4 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റ്. ഓട്ടോ ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, 18 ഇഞ്ച് അലോയ് വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകള്‍.

എഞ്ചിന്‍ വശത്ത് മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ ജീപ്പ് ശ്രമിച്ചിട്ടില്ല. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 173 ബിഎച്ച്പി കരുത്തും 3250 എന്‍എം ടോര്‍ക്കും നല്‍കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 173 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും നല്‍കും. ഡീസല്‍ എഞ്ചിനില്‍ ഫോല്‍ വീല്‍ ഡ്രൈവ് വേരിയന്റും ലഭിക്കും.

DONT MISS
Top