കന്യാസ്ത്രീക്കെതിരെയുള്ള വിവാദ പരാമര്‍ശം ഒഴികെ ബാക്കിയുളളതിലെല്ലാം ഉറച്ചു നില്‍ക്കുന്നു; കന്യാസ്ത്രീമാര്‍ സമരം ചെയ്യുന്നത് ശരിയായ നടപടി അല്ലെന്നും പി സി ജോര്‍ജ്ജ്

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെയുള്ള പരാമര്‍ശം ഒഴികെ ബാക്കിയുളളതിലെല്ലാം ഉറച്ചു നില്‍ക്കുന്നതായി പിസി ജോര്‍ജ്ജ്. കന്യാസ്ത്രീമാര്‍ സമരം ചെയ്യുന്നത് ശരിയായ നടപടി അല്ല. സുപ്പീരിയര്‍ സ്ഥാനം പോയതിനു ശേഷമാണ് കന്യാസ്ത്രീ പരാതിയുമായി എത്തിയതെന്നും പിസി ആരോപിച്ചു.

കന്യാസ്ത്രീക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍പ്പെട്ടിരിക്കുമ്പോഴും പറഞതിലെല്ലാം ഉറച്ച് നില്‍ക്കുന്നു എന്ന് പിസി ആവര്‍ത്തിക്കുന്നു. കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ താന്‍ പറഞ പരാമര്‍ശം ഒഴികെയുള്ളതിലെല്ലാം ഉറച്ചു നില്‍ക്കുന്നു പീഡനാരോപിതനായ ബിഷപ്പിനെ കുറിച്ച് നല്ല അഭിപ്രായം ഇല്ല. പിസി ജോര്‍ജ്ജ് പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നില്ല. കാവി ധരിച്ച് പല്ല് തേയ്ക്കാതെ നടന്നാല്‍ പരി സ്ഥിതി പ്രവര്‍ത്തകന്‍ ആകില്ല. കെപിഎംജി കണ്‍സള്‍ട്ടന്‍സിയെ കുറിച്ച് അറിയില്ല. കന്യാസ്ത്രീ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ സമന്‍സ് ലഭിച്ചിട്ടില്ലെന്നും പിസി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top