വയനാട്ടില്‍ നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നു; കര്‍ഷകര്‍ ആശങ്കയില്‍

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കര്‍ഷകരെ ആശങ്കയിലാക്കി വയനാട്ടില്‍ നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നു. ആഴ്ചകളോളം വെള്ളം കയറിക്കിടന്ന വയലുകളാണ് ഇപ്പോള്‍ കൃഷി ഇറക്കാനാകാതെ വരണ്ടുണങ്ങിയത്.

ശക്തമായ പേമാരിയില്‍ വയനാട്ടിലെ വയലുകളെല്ലാം ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. കോടിക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടായി. നഷ്ടക്കണക്കുകള്‍ മാറ്റിവെച്ച് വയലില്‍ വിത്തിറക്കാന്‍ ഒരുങ്ങിയ കര്‍ഷകര്‍ക്ക് തിരിച്ചടിയായി വയലുകള്‍ വരണ്ടുണങ്ങി. പനമരം, കോട്ടത്തറ പഞ്ചായത്തുകളില്‍ ഭൂരിഭാഗം വയലുകളുടെയും അവസ്ഥ ദയനീയമാണ്.

കടുത്ത വരള്‍ച്ചയിലേതെന്ന് പോലെ ഭൂമി വിണ്ടു കീറിയതിനാല്‍ ഈ സീസണില്‍ ഇനി കൃഷി ഇറക്കാനാകില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. പകല്‍ സമയത്ത് അനുഭവപ്പെടുന്ന കനത്ത ചൂടില്‍ മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് വയലുകള്‍ വിണ്ടുകീറാന്‍ കാരണം എന്നാണ് നിഗമനം. കൂടാതെ മണ്ണിന്റെ സ്വാഭാവിക ഘടനയില്‍ വരുന്ന മാറ്റത്തെ ക്കുറിച്ചും വിശദമായ പഠനം വേണമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

DONT MISS
Top