സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിനീഷ് ബാസ്റ്റ്യന്‍

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രതാരം ബിനീഷ് ബാസ്റ്റ്യന്‍. എറണാകുളത്തെ സമരപ്പന്തല്‍ അദ്ദേഹം സന്ദര്‍ശിച്ചു. നാട്ടിലെ ചെറുപ്പക്കാരെല്ലാം ഇവിടെ എത്തിച്ചേരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

13 തവണ പീഡനം ഏല്‍ക്കേണ്ടിവന്ന കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുംവരെ അവരുടെ ഒപ്പം നില്‍ക്കണം. ജാതി മത ഭേദമന്യേ കന്യാസ്ത്രീകളെ അമ്മമാരായിട്ടാണ് കാണുന്നത്. അവരെ ബഹുമാനത്തോടെയേ കാണാറുള്ളൂ. അവര്‍ക്ക് ഇത്തരമൊരുകാര്യമുണ്ടാകുമ്പോള്‍ യുവാക്കളാണ് ഇതിലേക്ക് കടന്നുവരേണ്ടത്. ബിനീഷ് പറഞ്ഞു.

നമ്മുടെ ഭാരതമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. വിദേശ രാജ്യങ്ങളാണെങ്കില്‍ ഇങ്ങനെ ചെയ്താല്‍ തലയുണ്ടാവില്ല. നിയമങ്ങള്‍ മാറണം. ബിനീഷ് പറഞ്ഞു. കന്യാസ്ത്രീകളെ അധിക്ഷേപിച്ച പിസി ജോര്‍ജിന് അതേ രീതിയില്‍ ബിനീഷ് ബാസ്റ്റ്യന്‍ മറുപടി നല്‍കുകയും ചെയ്തു.

DONT MISS
Top