പ്രളയത്തിന് ശേഷം സ്റ്റേജ് കലാകാരൻമാരെ സംസ്ഥാന സർക്കാർ അവഗണിച്ചു; മജീഷ്യൻ സാമ്രാജിന്റെ നേത്യത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി

തിരുവനന്തപുരം: വ്യത്യസ്ത രീതിയിലുള്ള സമരമുറയുമായി ഒരു കൂട്ടും സ്റ്റേജ് കലാകാരൻമാർ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രളയത്തിന് ശേഷം സ്റ്റേജ് കലാകാരൻമാരെ സംസ്ഥാന സർക്കാർ അവഗണിച്ചു എന്നതിൽ പ്രതിഷേധിച്ചാണ് മജീഷ്യൻ സാമ്രാജിന്റെ നേത്യത്വത്തിൽ പരിപാടി സംഘടിപ്പിച്ചത് ആയിരത്തോളം കലാകാരൻമാർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

ഉപജീവനത്തിന് മാർഗ്ഗമില്ലാതെ വരുമ്പോൾ ആത്മഹത്യ മാത്രമാണ് പരിഹാരം എന്ന് കാണിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ. പ്രളയക്കെടുതിയിൽ നഷ്ടം സംഭവിച്ചവർക്കൊപ്പം സർക്കാർ ഉണ്ടെന്ന് ഓർമ്മപ്പെടുത്തുമ്പോഴും പ്രളയത്തിന്റെ നാശനഷ്ടങ്ങളിൽ പരോക്ഷമായി ഇരയാകേണ്ടി വന്നവരെ സർക്കാർ മറക്കുന്നു അതിൽ പ്രതിഷേധ മറിയിച്ചാണ് പടുകൂറ്റൻ കല്ലറയ്ക്ക് മുകളിൽ കഴുമരത്തിൽ, തൂക്കു കയറിൽ തൂങ്ങി നിന്ന് മജീഷ്യൻ സാമ്രാജ് പ്രതീകാത്മകമായി പ്രതികരിച്ചത്.

സ്റ്റേജ് കലാകാരൻമാരുടെ അവസ്ഥ സർക്കാർ കാണാതെ പോകരുതെന്നും മാനുഷിക പരിഗണന കാണിക്കാണം എന്നുമാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കലാകാരൻമാർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

DONT MISS
Top