പ്രളയബാധിത മേഖലകളിൽ ലോകബാങ്ക് പ്രതിനിധികളുടെ സന്ദർശനം ആരംഭിച്ചു

കോഴിക്കോട്: പ്രളയബാധിത മേഖലകളിൽ ലോകബാങ്ക് പ്രതിനിധികളുടെ സന്ദർശനം ആരംഭിച്ചു. കോഴിക്കോട്ട് കലക്ട്രമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു സംഘത്തിന്റെ പര്യടനം. ചെറുവണ്ണൂരിലെത്തിയ സംഘം ദുരിതബാധിതരിൽ നിന്നും വിവരങ്ങളിൽ ചോദിച്ചറിഞ്ഞു.

കേരളത്തിന്റെ പുനർ നിർമാണത്തിനായി വായ്പനൽകാൻ ലോകബാങ്ക് തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതബാധിത മേഖല സന്ദർശിക്കാൻ ലോകബാങ്കിന്റെ സംഘം എത്തിയത്. കോഴിക്കെട്ടെത്തിയ ലോകബാങ്ക് പ്രതിനിധികൾ രാാവിലെ ജില്ലാ കലക്ടറുമായി ചർച്ചകൾ നടത്തിയതിന് ശേഷം പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തുകയാണ്.

ചെറുവണ്ണൂരിലായിരുന്നു സംഘത്തിന്റെ ആദ്യ സന്ദർശനം. ജില്ലാ കലക്ടർക്കൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്. ദുരിതബാധിതരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നാശനഷ്ടം കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കുക. കുടിവെള്ളം, ഡ്രെയിനേജ്, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലായിരിക്കും ലോക ബാങ്ക് പണം നൽകുക.

ഇതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പദ്ധതികൾക്ക് കേന്ദ്രസർക്കാറിന്റെ അനുമതി ലഭിക്കണം. കോഴിക്കോട് ജില്ലയിലെ സന്ദർശനത്തിന് ശേഷം സംഘം വയനാട്ടിലേക്ക് യാത്രതിരിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top