നഗരമധ്യത്തില്‍ തെളിനീരൊഴുക്കാന്‍ ഒരുങ്ങി കനോലി കനാല്‍

കോഴിക്കോട്: നഗരമധ്യത്തില്‍ തെളിനീരൊഴുക്കാന്‍ ഒരുങ്ങി കോഴിക്കോട്ടെ കനോലി കനാല്‍. ഓപ്പറേഷര്‍ കനോലി കനാലിന്റെ ഒന്നാം ഘട്ട ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ശക്തമായ മഴയില്‍ കരകവിഞ്ഞൊഴുകിയ കനാല്‍ നഗരത്തെ വെള്ളത്തിനടിയിലാക്കിയിരുന്നു.

കോഴിക്കോടിന്റെ ചരിത്രം പറയുന്ന കനോലി കനാലിനെ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. അതിനായി ജില്ലാ ഭരണകൂടവും പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ്. നിറവ് റസിഡന്‍സ് അസോസിയേഷന്റെ പരിശീലനം നേടിയ പ്രവര്‍ത്തകര്‍ക്കാണ് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ചുമതല. പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള ഖര മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കും. മറ്റു ജൈവ മാലിന്യങ്ങള്‍ കുഴിച്ചിടും. സഹായവുമായി സാസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും രംഗത്തുണ്ട്.

മണ്ണിടിഞ്ഞ് കനാലിന്റെ ഒഴുക്ക് പല സ്ഥലങ്ങളിലും തടസപ്പെട്ടിട്ടുണ്ട്. ഇഴജന്തുക്കളുടെ സാന്നിധ്യവും മരങ്ങളും ശുചീകരണ പ്രവൃത്തികള്‍ക്ക് തടസ്സമാകുന്നുണ്ട്. മാലിന്യം നിറഞ്ഞ കനാല്‍ ശക്തമായ മഴയില്‍ കരകവിഞ്ഞൊഴുകിയത് നഗരത്തെ വെള്ളത്തിനടിയിലാക്കിയിരുന്നു. ശുചീകരണ പ്രവര്‍ത്തികളുടെ ഭാഗമായി കനാലിലേക്ക് മാലിന്യം ഒഴുകുന്ന 178 പൈപ്പുകളും അടയ്ക്കും. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കും. കനാലിലേക്ക് മാലിന്യം ഒഴുക്കി വിട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

DONT MISS
Top