കണ്ണൂര്‍ മെഡിക്കല്‍ കോളെജ്: പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് പരിഗണിക്കും

ദില്ലി: കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ നിന്നും പുറത്താക്കിയ 150 വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഫീസ് ഇനത്തില്‍ വാങ്ങിയത് 10 ലക്ഷമാണെന്നാണ് കോളെജിന്റെ വാദം. എന്നാല്‍ 40 ലക്ഷം വരെ ഫീസായി വാങ്ങിയിട്ടുണ്ടെന്നു പ്രവേശന മേല്‍നോട്ട സമിതി ആരോപിച്ചിരുന്നു. വാങ്ങിയ ഫീസിന്റെ ഇരട്ടി തിരിച്ചു നല്‍കണം എന്നാണ് സുപ്രിം കോടതി ഉത്തരവ്. വിദ്യാര്‍ഥികള്‍ കേസില്‍ കക്ഷി ചേരനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഫീസ് വാങ്ങിയതിലെ ക്രമക്കേട് കണ്ടെത്താന്‍ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നു കോടതി പറഞ്ഞിരുന്നു.

DONT MISS
Top