അഫ്ഗാനില്‍ ചാവേര്‍ സ്‌ഫോടനം: 32 പേര്‍ കൊല്ലപ്പെട്ടു, 130 ഓളം പേര്‍ക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഗേള്‍സ് ഹൈസ്‌കൂളിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. 130 ഓളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്.

അച്ചിന്‍ ജില്ലാ പൊലീസ് മേധാവിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയവരാണ് ആക്രമണത്തിനിരയായത്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top