ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്: യുഎസില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു

വാഷിംഗ്ടണ്‍: ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സൗത്ത് കരോലിന, നോര്‍ത്ത് കരോലിന, വെര്‍ജീനിയ തുടങ്ങിയ മേഖലകളിലാണ് അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയുള്ള ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റിന് പുറമെ അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രളയത്തിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. സമീപകാലത്തുണ്ടായതില്‍ വെച്ച് അതിശക്തമായ ചുഴലിക്കാറ്റായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.

തെക്കന്‍ കരോലിന സംസ്ഥാനത്ത് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വ്യാഴാഴ്ചയോടെ കാറ്റ് പ്രദേശത്ത് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്ത് കാലിഫോര്‍ണിയയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഔട്ടര്‍ ബാങ്കില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സൗത്ത് കരോലിന, വെര്‍ജീനിയ, മേരിലാന്‍ഡ്, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top