തെലങ്കാനയില്‍ ടിഡിപി-കോണ്‍ഗ്രസ്-സിപിഐ സഖ്യം; രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ഗവണറെ കണ്ടു

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും സിപിഐയും ചേര്‍ന്ന് പുതിയ മുന്നണി രൂപീകരിച്ചു. മന്ത്രിസഭ പിരിച്ചുവിട്ട് ചന്ദ്രശേഖര റാവു ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് സംസ്ഥാനത്ത് പുതിയ സഖ്യം രൂപം കൊണ്ടിരിക്കുന്നത്. സഖ്യ രൂപീകരണത്തിനു ശേഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പുവരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന ആവശ്യം ഉന്നയിച്ച് പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

കാവല്‍ മുഖ്യമന്ത്രിയായി ചന്ദ്രശേഖര്‍ റാവു തുടര്‍ന്നാല്‍ നിക്ഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല.  മന്ത്രിസഭ പിരിച്ചുവിട്ട് തെലങ്കാനയെ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്നതിനെതിരെ  സുപ്രിം കോടതിയെ സമീപിക്കും എന്നും നേതാക്കള്‍ അറിയിച്ചു.

കാലാവധി തികയ്ക്കാന്‍ ഒന്‍പത് മാസം കൂടി ബാക്കി നില്‍ക്കെയാണ് മന്ത്രി സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പും നടക്കേണ്ടിയിരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തിയാല്‍ സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കില്ല എന്നതിനാലാണ് മന്ത്രിസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പിന് നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top