കണ്ണൂര്‍ ഇരിട്ടിയില്‍ ചാരായ വില്‍പ്പനയ്ക്കും മദ്യക്കടത്തിനുമെതിരെ നടപടികളാരംഭിച്ചു; നടപടി റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയെത്തുടര്‍ന്ന്

കണ്ണൂര്‍: ഇരിട്ടിയില്‍ നാടന്‍ ചാരായ വില്‍പ്പനയക്കും മദ്യക്കടത്തിനുമെതിരെ നടപടികള്‍ ആരംഭിച്ചു. പൊലീസിന്റെ സഹായത്തോടെ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും നാടന്‍ ചാരായവും അനധികൃത മദ്യ വില്‍പനയും വ്യാപകമായത് സംബന്ധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത പുറത്ത് വിട്ടിരന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ സ്‌ക്വോഡുകള്‍ രൂപീകരിച്ചു പരിശോധന നടത്തിയത്. ആറളം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആറളം ഫാമില്‍ നിന്നും നാടന്‍ ചാരായവും വാറ്റുപകരണങ്ങളും സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു.

ഫാമിലെ ചില വീടുകളില്‍ നിന്നും ആളൊഴിഞ്ഞ പറമ്പില്‍ നിന്നുമാണ് വാറ്റു ചാരായവും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.ഫാമില്‍ വ്യാപകമായി ചാരായ വാറ്റ് നടക്കുന്നതായി താമസക്കാര്‍ തന്നെ പറയുന്നു. പിടിച്ചെടുത്ത മറ്റുപകരണങ്ങള്‍ ആറളം പൊലീസിന് കൈമാറി. പോലീസും പരിശോധനകളില്‍ പങ്കാളികളായി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ തന്നയാണ് പോലീസിനെയും ഒപ്പം വീട്ടമ്മമാരുടെയും തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top