മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ വിപണിയിലേക്ക്

പെട്രോളിനും ഡീസലിനും എന്ത് കൊള്ള വിലയും ഏര്‍പ്പെടുത്തുന്ന പെട്രോളിയം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കുടപിടിക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വിപണി കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ മഹീന്ദ്രയാണ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ മിടുക്ക് കാണിക്കുന്നത്. ഇപ്പോള്‍ ഇലക്ട്രിക് ഓട്ടോറിക്ഷയും മഹീന്ദ്ര പുറത്തിറക്കുകയാണ്.

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച മുച്ചക്ര ഇലക്ട്രിക് വണ്ടിയാണ് വിപണിയില്‍ എത്താനൊരുങ്ങുന്നത്. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിയന്റാണ് ഓട്ടോറിക്ഷയ്ക്ക് ഉള്ളത്. പുതിയ ലിഥിയം അയണ്‍ ബാറ്ററി വാഹനത്തിന് കരുത്ത് നല്‍കും. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് കമ്പനി പുറത്ത് വിട്ടിട്ടില്ല.

ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഈ ഇലക്ട്രിക് വാഹനം സഹായിക്കുമെന്ന് മഹീന്ദ്ര ഇലക്ട്രിക് സിഇഒ മഹേഷ് ബാബു വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top