“വായ മൂടെടാ പിസി”, അധിക്ഷേപം പതിവാക്കിയ പിസി ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍


സ്ഥിരമായി അധിക്ഷേപിക്കുന്നതരത്തിലുള്ള സംസാരം മാത്രം പുറത്തെടുക്കുന്ന പിസി ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. #VaayaMoodedaPC എന്ന ഹാഷ്ടാ?ഗോടെയാണ് ഫെയ്‌സ്ബുക്കില്‍ പിസി ജോര്‍ജ്ജിനെതിരെ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്ന പിസി ജോര്‍ജ്ജ് എംഎല്‍എയുടെ വായ മൂടാന്‍ സെല്ലോടേപ്പുകള്‍ അയച്ചു കൊടുക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ക്യാമ്പയിന്‍. കവറിന് മുകളില്‍ ‘വായമൂടെടാ പിസി’ (#VaayaMoodedaPC) എന്നെഴുതിയാണ് സെല്ലോടാപ്പുകള്‍ അയക്കുകയെന്നതാണ് ക്യാമ്പയിന്‍.

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം.

കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു.

പിസി ജോര്‍ജ്ജിനെതിരെ ദേശീയ വനിതാകമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിരമായി പിസിയുടെ വായമൂടാന്‍ സംസ്ഥാന സര്‍ക്കാറും നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്നവരെ പിസി അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ആദ്യമായല്ല

DONT MISS
Top