കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്ന ഡിജിപിയുടെയും കൂട്ടരുടെയും കള്ളക്കളി പുറത്തുവന്നിരിക്കുകയാണെന്ന് സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: ജലന്തര്‍ ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് കേരളീയ സമൂഹത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണ ആര്‍ജ്ജിക്കാനായി എന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഈ ധര്‍മസമരം ആരംഭിക്കാന്‍ നിര്‍ബന്ധിതരായ കന്യാസ്ത്രീകളോടൊപ്പമാണ് ജനമനസാക്ഷി.

കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്ന ഡിജിപിയുടെയും കൂട്ടരുടെയും കള്ളക്കളികളെല്ലാം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊപ്പിച്ച് തുള്ളി സ്വയം പരിഹാസ്യരായ ഡിജിപി ഉള്‍പ്പെടെയുള്ള പൊലീസിലെ ഉന്നതര്‍ ജനമനസ്സില്‍ പ്രതിക്കൂട്ടിലാണ്.

ഇനിയെങ്കിലും ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ നിലപാട് തിരുത്താനും കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പ് വരുത്താനും പൊലീസ് തയ്യാറാകണം. അല്ലെങ്കില്‍ അതെല്ലാം കേരള പൊലീസിന് തീരാ കളങ്കമായിരിക്കും എന്നും സുധീരന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top