പ്രളയ ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാന്‍ തെരുവോരങ്ങളില്‍ നൃത്തംചവിട്ടി സജി

കാസര്‍ഗോഡ്: പ്രളയ ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തെരുവോരങ്ങളില്‍ നൃത്തംചവിട്ടുകയാണ് സജി എന്ന നൃത്താധ്യാപിക. ലിംഗ വിവേചനത്തിന്റെ പേരില്‍ സമൂഹം ഒറ്റപ്പെടുത്തിയ സജി ഇരുപത് വര്‍ഷത്തോളമായി മൈസൂരുവിലാണ് താമസം.

മഹാ പ്രളയത്തില്‍ സകലതും നഷടപെട്ടവര്‍ക്ക് സാന്ത്വനം നല്‍കുക. അതിനായി ഇവര്‍ തിരഞ്ഞെടുത്ത വഴി ഇതാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തെരുവോരങ്ങളില്‍ നൃത്തംചവിട്ടും. ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

നൃത്താധ്യാപിക കൂടിയായ സജിയെ മൈസൂരുവിലെ ദസറ മഹോത്സവത്തില്‍ പ്രത്യേക സ്ഥാനം നല്‍കി ആദരിക്കും. കേരളത്തില്‍ ഇടുക്കിയാണ് സ്വദേശം. ലിംഗവിവേചനത്തിന്റെ ഇര കൂടിയാണ് സജി. സമൂഹം മൂന്നാം ലിംഗക്കാരനെന്ന് മുദ്ര ചാര്‍ത്തി റ്റെപെടുത്തിയപ്പോള്‍ നാട്ടുവിടേണ്ടി വന്നു. കേരളീയ വേഷത്തില്‍ സെമി ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കുന്ന സജി തിരുവനന്തപുരത്ത് കുപ്പി ചില്ലില്‍ നൃത്തം ചവിട്ടി പ്രളയ സാന്ത്വന പരിപാടിക്ക് സമാപനം കുറിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top