ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബിജെപിയെ അമിത് ഷാ നയിക്കും

അമിത് ഷാ

ദില്ലി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അമിത് ഷാ നയിക്കും. ജനുവരിയില്‍ അധ്യക്ഷ പദവിയില്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ തന്നെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ന് ചേര്‍ന്ന ബിജെപിയുടെ ഉന്നതതല യോഗത്തില്‍ തീരുമാനമായത്.

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് നിലപാട്. നാല് സംസ്ഥാനങ്ങളിലേക്കും ലോക്‌സഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. പാര്‍ടി സംസ്ഥാന അധ്യക്ഷന്‍മാര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരും രണ്ട് ദിവസത്തെ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യോഗം അഭിസംബോധന ചെയ്ത് സംസാരിക്കും.

അതേസമയം 2014 നേക്കാള്‍ ഭൂരിപക്ഷത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി വിജയിക്കുമെന്ന് യോഗത്തിന് ശേഷം അമിത് ഷാ പ്രതികരിച്ചു. ‘അജയ്യമായ ബിജെപി’ (അജയ്യ് ബിജെപി) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ വേര്‍പാടിന് ശേഷം ചേരുന്ന പാര്‍ടിയുടെ ആദ്യ യോഗമാണിത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top