പികെ ശശിയുടെ പൊതുപരിപാടി റദ്ദാക്കി

പികെ ശശി

പാലക്കാട്: പീഡനാരോപണം ഉയര്‍ന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി പൊതുപരിപാടികള്‍ റദ്ദാക്കി. മോശം ആരോഗ്യത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത് എന്നാണ് വിശദീകരണം. ഇന്ന് നടക്കാനിരുന്ന ചേര്‍പ്പുളശ്ശേരി സ്‌കൂള്‍ ബസ് ഉദ്ഘാടന പരിപാടിയാണ് മാറ്റിവച്ചത്. വൈകിട്ട് മൂന്ന് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.

ജില്ലയില്‍ പികെ ശശിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടാകുന്നത്. ഇന്നലെ ചേര്‍പ്പുളശേരി ടൗണില്‍ ദുരിതാശ്വസ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യാനെത്തിയ പികെ ശശിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പികെ ശശിയുടെ ഓഫീസിലേത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു.

കൂടാതെ യുവതി നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടത് പികെ ശശിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ആവര്‍ത്തിച്ച് ശല്യമുണ്ടായപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത് എന്നാണ് യുവതി പരാതിയില്‍ വ്യക്തമാകുന്നത്. പാര്‍ട്ടി ഓഫീസില്‍ ചെന്ന ശശി തന്നെ കടന്നുപിടിച്ചതായും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

DONT MISS
Top