കേരളത്തിന്റെ ആരോഗ്യ മേഖലക്ക് തുടര്‍ന്നും കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ

തൃശ്ശൂര്‍: കേരളത്തിന്റെ ആരോഗ്യ മേഖലക്ക് തുടര്‍ന്നും കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നു കേന്ദ്രമന്ത്രി ജെപി നദ്ദ പറഞ്ഞു. ആവശ്യത്തിന് മരുന്നും അണുനാശിനിയും ഇതിനോടകം സംസ്ഥാനത്തിന് നല്‍കിയതായും മന്ത്രി പറഞ്ഞു.

പ്രളയത്തില്‍ സാരമായ നഷ്ടങ്ങള്‍ സംഭവിച്ച തൃശൂര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ജെപി നദ്ദ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയും കേന്ദ്ര മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ചാലക്കുടി വിആര്‍ പുരത്തെ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചാണ് മന്ത്രി മടങ്ങിയത്

DONT MISS
Top