പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കേന്ദ്രമന്ത്രി ജെപി നദ്ദ ഇന്ന് തൃശ്ശൂരിലെത്തും

തൃശ്ശൂര്‍: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ഇന്ന് തൃശ്ശൂരിലെത്തും. പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന ചാലക്കുടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും വിആര്‍പുരത്തെ ദുരിതാശ്വാസ ക്യാമ്പിലും ജെപി നദ്ദ ഇന്ന് സന്ദര്‍ശനം നടത്തും.

വെളളിയാഴ്ച രാവിലെ ആശുപത്രി സന്ദര്‍ശിക്കുന്നുമെന്നാണ് അറിയിച്ചിരുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top