പീഡനാരോപണം: പിശകുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയാല്‍ ഇരുകയ്യും നീട്ടി ശിക്ഷ സ്വീകരിക്കും: പികെ ശശി

പികെ ശശി

പാലക്കാട്: പിശകുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയാല്‍ ഇരു കയ്യും നീട്ടി ശിക്ഷ സ്വീകരിക്കുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി. തനിക്കെതിരെ  പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള കരുത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി അന്വേഷണം നടത്തുകയാണെങ്കില്‍ ആ അന്വേഷണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവവും ആരോഗ്യവും തനിക്കുമുണ്ടെന്നും പികെ ശശി എംഎല്‍എ ചെര്‍പ്പുളശ്ശേരിയില്‍ സംസാരിക്കവെ പറഞ്ഞു.

നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആളുകള്‍ക്കും തന്നെക്കുറിച്ച് അറിയാം. തനിക്കെതിരെ പ്രതിഷേധം നടത്തുന്നവരോട് ദേഷ്യം ഇല്ല. പ്രധാന വലതുപക്ഷ നേതാക്കള്‍ തന്നെ വിളിച്ചിരുന്നു. ശശിയെ ഞങ്ങള്‍ക്കറിയാം. പക്ഷെ ഇത് രാഷ്ട്രീയമാണ്. അതുകൊണ്ട് ക്ഷമിക്കണം എന്നാണ് അവര്‍ പറഞ്ഞത് എന്നും പികെ ശശി പറഞ്ഞു.

മാധ്യമങ്ങളുടെ കൈയ്യില്‍ പരാതി ഇല്ല. പരാതി കാണാതെയാണ് അനാവശ്യമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നത്. പാര്‍ട്ടിയുടെ നിലപാട് അറിയാത്ത വിവരദോഷികളാണ് പാര്‍ട്ടിക്കകത്തെ കാര്യങ്ങള്‍ പുറത്തുപറയുന്നത്. പക്ഷേ പാര്‍ട്ടിക്ക് അകത്തുള്ള കാര്യങ്ങള്‍ ഒരിക്കലും ഞാന്‍ പറയുമെന്ന് ആരും കരുതേണ്ടെന്നും പികെ ശശി പറഞ്ഞു.

അതേ സമയം സ്ത്രീകള്‍ക്കെതിരായ പാരാതിവച്ച് പൊറുപ്പിക്കില്ലെന്നാണ് ബൃന്ദാ കാരാട്ട് വ്യക്തമാക്കിയിരിക്കുന്നത്. ശശിക്കെതിരായ നടപടി ആരംഭിച്ചതായും അവര്‍ വ്യക്തമാക്കി.

DONT MISS
Top