ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത് വ്യാപകമാകുന്നു

മലപ്പുറം: മലപ്പുറം ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത് വ്യാപകമാകുന്നു. പ്രളയം ദുരിതം വിതച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് മണല്‍ മോഷണം വ്യാപകമാകുന്നത്. മണല്‍ മോഷണം വര്‍ധിച്ചതോടെ പൊലീസ് കര്‍ശന പരിശോധന ആരംഭിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് വലിയ അളവില്‍ മണല്‍ ഇവിടെ വന്നടിഞ്ഞിരുന്നു. ജലനിരപ്പ് കുറഞ്ഞതോടെ ഇരുകരകളില്‍ നിന്നും മണല്‍ വാരി കടത്തുന്നതു തടയാനായി വാഴക്കാട് പൊലീസിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് കിടങ്ങുകള്‍ നിര്‍മിച്ചിരിക്കുകയാണ്. റവന്യൂ വകുപ്പുമായി ചേര്‍ന്ന് ശക്തമായ നടപടി ഉണ്ടാകും എന്നും പൊലീസ് പറഞ്ഞു.

പൊലീസ് രാത്രികാല പട്രോളിംഗ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസിന്റെ നീക്കങ്ങള്‍ കണ്ടറിഞ്ഞായിരുന്നു മണല്‍മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍.

DONT MISS
Top