കേരളത്തിലെ പ്രളയബാധിതര്‍ക്ക് കോടതി മേല്‍നോട്ടത്തില്‍ പുനരധിവാസം; ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് കോടതി മേല്‍നോട്ടത്തില്‍ പുനരധിവാസം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെടുതി നേരിടുന്നതിന് ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ള ഐക്യരാഷ്ട്ര സഭ ഏജന്‍സികള്‍, അന്താരാഷ്ട്ര സംഘടനകള്‍, വിദേശ രാജ്യങ്ങള്‍ എന്നിവയില്‍ നിന്ന് തേടിയ സഹായത്തിന്റെ വിശദാംശങ്ങള്‍ സുപ്രിം കോടതിയെ ധരിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകനായ സിജി ആന്റണിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top