വിധി അന്തിമമല്ലെന്നും ഇനി എയ്ഡ്‌സ് വര്‍ദ്ധിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: പരസ്പര സമ്മതത്തോടെ രണ്ട് വ്യക്തികള്‍ പുലര്‍ത്തുന്ന ഏതൊരുബന്ധവും കോടതി നിയമവിധേയമാക്കിയതോടെ ബിജെപിയുടെ ആശയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായി അത് മാറി. വിധി ചോദ്യം ചെയ്യപ്പെടാമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

വിധി ഇനിയും ചോദ്യം ചെയ്യപ്പെടാം. ഏഴംഗ ബഞ്ചിന് വിധി അസാധുവാക്കാന്‍ സാധിക്കും. എയ്ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ ബന്ധങ്ങള്‍ ജനിതകമായ കുഴപ്പമാണ്. ലൈംഗികതയ്ക്ക് പകരമായി സ്വവര്‍ഗ ബന്ധത്തെ കാണാനാവില്ല. സാമൂഹിക തിന്മകള്‍ക്ക് വിധി കാരണമാകുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top