എബിഎസ് സുരക്ഷയില്‍ സ്മാര്‍ട്ടാകാന്‍ റോയല്‍ എന്‍ഫീല്‍ഡ്

പുതുമകളോടും ആധുനികതയോടും റോയല്‍ എന്‍ഫീല്‍ഡ് മുഖം തിരിക്കുന്നു എന്ന പരാതി പുതിയതല്ല. എന്നാല്‍ ഇത്തരം കമ്പനികളെ കൃത്യമായി നിയന്ത്രിച്ചേ മതിയാകൂ എന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവണ്‍മെന്റ്. അടുത്തവര്‍ഷം പാതിയോടെ എല്ലാ ബൈക്കുകളും എബിഎസ് ഘടിപ്പിച്ച് സ്മാര്‍ട്ട് സുരക്ഷ ഒരുക്കിയേ മതിയാകൂ.

അതിന് മുന്നോടിയെന്നവണ്ണം റോയല്‍ എന്‍ഫീല്‍ഡും എബിഎസ് മോഡലുകള്‍ പുറത്തിറക്കിത്തുടങ്ങി. എല്ലാ മോഡലുകളും എബിഎസ് സുരക്ഷയിലേക്ക് മാറ്റാനൊരുങ്ങുന്ന എന്‍ഫീല്‍ഡ് ആദ്യം പുറത്തിറക്കുന്നത് ഡ്യുവല്‍ ചാനല്‍ എബിഎസോടെയുള്ള ഹിമാലയനാണ്.

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റങ്ങളില്ല എന്നുപറയാം. 24.8 ബിഎച്ച്പി കരുത്തും 32 എന്‍എം ടോര്‍ക്കും നല്‍കുന്ന 411 സിസി ഫ്യുവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് എബിഎസ് മോഡല്‍ ഹിമാലയനിലും എത്തുക. ഓണ്‍റോഡ് വിലയില്‍ അല്‍പം കൂടുതല്‍ വിലവരാന്‍ സാധ്യതയുണ്ട്.

നിലവിലെ ഹിമാലയനേക്കാള്‍ 11,000 രൂപ കൂടുതലാണ് എബിഎസ് ഹിമാലയന്. മാത്രമല്ല അഞ്ചുവര്‍ഷത്തെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഒരുമിച്ച് അടയ്ക്കണം എന്ന പുതിയ നിയമവും വരുന്നതോടെ ഓണ്‍റോഡ് വിലയില്‍ കുതിപ്പുണ്ടാകും എന്നത് ഉപഭോക്താവിനെ സംബന്ധിച്ച് ഇരുട്ടടിയാണ്.

DONT MISS
Top