സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ രാം കദം മാപ്പു പറഞ്ഞു; വിഷയം അവസാനിച്ചതായി ബിജെപി

രാം കദം

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് രാം കദം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചതായി ബിജെപി. ജനങ്ങളുടെ വിഷയത്തില്‍ പ്രധാന്യം നല്‍കുന്നതിനു പകരം പ്രതിപക്ഷം വിവാദ പരാമര്‍ശങ്ങളില്‍ എണ്ണ ഒഴിക്കുകയാണെന്നും മഹാരാഷ്ട്രയിലെ ബിജെപി നേതാക്കള്‍ ആരോപിച്ചു.

പെണ്‍കുട്ടികള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ അവരെ തട്ടിക്കൊണ്ടുവന്നു നല്‍കാം എന്നതായിരുന്നു രാം കദമിന്റെ പരാമര്‍ശം. എന്നാല്‍ ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നതോടെ പ്രസ്താവന പിന്‍വലിച്ച് രാം കദം മാപ്പ് പറയുകയായിരുന്നു. രാം കദമിനെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ശിവസേനയും രംഗത്തെത്തിയിരുന്നു.

രാം കദം മാപ്പ് പറഞ്ഞതോടെ പാര്‍ട്ടിയില്‍ വിഷയം അവസാനിച്ചായും ഇതേക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്നും ബിജെപി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു. കൂടാതെ പ്രതിപക്ഷം യഥാര്‍ഥ വിഷയങ്ങളില്‍ നിലപാട് വെളിപ്പെടുത്തുന്നില്ല. അതിനാല്‍ രാം കദമിന്റെ വിഷയത്തില്‍  പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top