വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളില്‍ പ്രളയ രേഖാ ഫലകം സ്ഥാപിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിലെ ജലനിരപ്പ് എന്നേക്കുമായി രേഖപ്പെടുത്തുന്നതിന് വേണ്ടി പ്രളയത്താല്‍ ബാധിക്കപ്പെട്ട സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വൈദ്യുത കാലുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപന കെട്ടിടങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, പൊതു ഗ്രന്ഥശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന ജല നിരപ്പില്‍ പ്രളയ രേഖാ ഫലകം സ്ഥിരമായി സ്ഥാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.

പ്രളയ ബാധിതമായ ഓരോ കെട്ടിടത്തിലും പ്രളയ രേഖാ ഫലകം സ്ഥാപിക്കേണ്ടത് പ്രസ്തുത കെട്ടിടത്തില്‍ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന ജലനിരപ്പിലാണ്. പ്രളയ രേഖാ ഫലകത്തില്‍ കെട്ടിടത്തിന്റെ ഭൂനിരപ്പില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ജലനിരപ്പിന്റെ അളവ് മീറ്ററില്‍, പ്രളയ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന ദിവസത്തിന്റെ തിയതി എന്നിവ രേഖപ്പെടുത്തണം.

ജില്ലാ കളക്ടര്‍മാര്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ഈ ഉത്തരവ് ഇറങ്ങി രണ്ടാഴ്ചക്കകം പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിക്കണം. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയൊഴികെയുള്ള സ്ഥാപനങ്ങളില്‍ ഈ പ്രവൃത്തിക്കായി വരുന്ന ചിലവ് പ്രളയംമറ്റു വകകള്‍ എന്നയിനത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്, പൊതുമേഖലാ സഥാപനങ്ങള്‍ എന്നിവ ഈ ഉദ്ദേശത്തിന് വേണ്ടി സ്വന്തം ഫണ്ട് ഉപയോഗിക്കേണ്ടതാണ് എന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top