‘തീവണ്ടി’ നാളെ തിയേറ്ററുകളിലേക്ക്; പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം ‘തീവണ്ടി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ആന്റണി ദാസന്‍ ആലപിച്ച ഒരു തീപ്പെട്ടിക്കും വേണ്ട..! എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മനു മഞ്ജിതന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

തികഞ്ഞ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് തീവണ്ടി. നവാഗതനായ ഫെല്ലിനി ടിപി സംവിധാനം ചെയ്ത ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.

സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് എന്നിവരാണ് തീവണ്ടിയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top