കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളികളും കര്‍ഷകരും അണിനിരക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇന്ന് പാര്‍ലമെന്റിലേക്ക് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി നടത്തും. ദില്ലി രാംലീല മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന റാലി പാര്‍ലമെന്റ് സ്ട്രീറ്റിലാണ് അവസാനിക്കുക.

ഏതാണ്ട് മൂന്നര ലക്ഷം പേര് റാലിയില്‍ പങ്കെടുക്കും എന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്. കിസാന്‍സഭയും സിഐടിയുവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ എന്നിവര്‍ ആണ് റാലിക്ക് നേതൃത്വം നല്‍കുന്നത്.

DONT MISS
Top